കണ്ണൂര്‍: ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും തറവാട്ട് മുറ്റങ്ങളിലും തലമുറകളായി കെട്ടിയാടിയിരുന്ന തെയ്യം അനുഷ്ഠാനത്തെ പൊതുവേദികളില്‍ അവതരിപ്പിച്ച് അവഹേളിക്കുന്ന നടപടിയില്‍ മണ്ണാന്‍-വണ്ണാന്‍ സമുദായ സംഘം തെയ്യം കോലധാരി സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയോഗം പ്രതിഷേധിച്ചു. വിവിധ തെയ്യം അനുഷ്ഠാനങ്ങളെ അവഹേളിക്കുംവിധം പൊതുവേദികളില്‍ അവതരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ കെ.വി.ഗോവിന്ദന്, എം.പി.രവീന്ദ്രന്, ഒ.കെ.വിശ്വനാഥന്, കെ.ദിനേഷന് പെരുവണ്ണാന്, എം.മനോജ് പെരുവണ്ണാന്, ശശി പെരുവണ്ണാന്, കെ.വി.സുരേന്ദ്രന് പെരുവണ്ണാന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: