ഹോം » പ്രാദേശികം » കാസര്‍കോട് » 

പെട്ടിക്കടയില്‍ മോഷണത്തിനെത്തിയ യുവാവ്‌ പിടിയിലായി

July 16, 2011

ചൌക്കി: പെട്ടിക്കടയില്‍ മോഷണത്തിന്‌ എത്തിയ യുവാവിനെ കടയുടമ തന്ത്രപൂര്‍വ്വം പിടികൂടി പോലീസിലേല്‍പ്പിച്ചു. ചൌക്കിയിലെ റൌഫിനെ (65)യാണ്‌ കഴിഞ്ഞ ദിവസം ഉച്ചക്ക്‌ പിടികൂടിയത്‌. ചൌക്കിയിലെ അബ്ദുല്‍ഖാദറിണ്റ്റെ പെട്ടിക്കടയിലാണ്‌ പതിവായി സാധനങ്ങള്‍ മോഷണം പോകുന്നത്‌. ഇത്‌ ശ്രദ്ധയില്‍പെട്ട അബ്ദുല്‍ഖാദര്‍ കഴിഞ്ഞ ദിവസം ഉച്ചക്ക്‌ ഒളിച്ചിരുന്നു. കടയില്‍ കയറി 50000 രൂപ വിലവരുന്ന മൊബൈല്‍ സിം കാര്‍ഡുകളും സിഗരറ്റുകളും മോഷ്ടിക്കുകയായിരുന്ന റൌഫിനെ കയ്യോടെ പിടികൂടുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick