ഇന്ത്യന്‍ സമാധാനസേനയ്ക്ക് യുഎന്‍ അവാര്‍ഡ്

Tuesday 17 October 2017 11:32 pm IST

ഐക്യരാഷ്ട്ര സഭ: തെക്കന്‍ സുഡാനിലെ ഇന്ത്യന്‍ സമാധാനപാലന സേനയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ്. 50 അംഗ ഇന്ത്യന്‍ സൈന്യം കാണിച്ച പ്രൊഫഷണലിസം, ജനങ്ങളെ സംരക്ഷിക്കുന്നതിലെ സേവന മനോഭാവം, ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ട സുഡാനില്‍ സമാധാനം കെട്ടിപ്പടുക്കുന്നതില്‍ വഹിച്ച പങ്ക് എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. തെക്കന്‍ സുഡാനിലെ ബോറിലാണ് ഇന്ത്യന്‍ സേന. യുഎന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഫ്രാങ്ക് മുഷ്യോ കമന്‍സി അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ഇന്ത്യ അംബാസിഡര്‍ ശ്രീകുമാര്‍ മേനോന്‍ പങ്കെടുത്തു.