കൊച്ചി: കോണ്‍ഗ്രസ് തകരുന്നതില്‍ ആര്‍ക്കാണ് വലിയ ആശങ്ക. സിപിഎമ്മിനു തന്നെ. മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാര്‍ട്ടിയുടെ ആശങ്ക. പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനം വിവര്‍ത്തനം ചെയ്ത് ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലാണ് കോണ്‍ഗ്രസ് നശിക്കുന്നതില്‍ സിപിഎമ്മിനുള്ള വേദന പുറത്തുവരുന്നത്.
കേരളത്തില്‍ ബിജെപി ശക്തിപ്പെടുന്നത് തുറന്നു സമ്മതിക്കുന്ന ലേഖനത്തില്‍, സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന ഭാഗം നീക്കിയിട്ടുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷവും ആര്‍എസ്എസും വര്‍ഷങ്ങളായി പരസ്പരം രക്തരൂക്ഷിതമായ പോരാട്ടത്തിലാണ്, ഇപ്പോള്‍ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ അക്രമം ഏകപക്ഷീയമായി, കോണ്‍ഗ്രസും ഇടതുപക്ഷവുമെന്ന രീതി യുവാക്കളില്‍ മടുപ്പുണ്ടാക്കിയിട്ടുണ്ട് തുടങ്ങിയ ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളാണ് ദേശാഭിമാനിയില്‍ കത്രിക വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: