ഹോം » കേരളം » 

ബലിദാനികള്‍ക്ക് പ്രണാമമര്‍പ്പിച്ച് കുടുംബാംഗങ്ങളെ വണങ്ങി അമിത് ഷാ

പ്രിന്റ്‌ എഡിഷന്‍  ·  October 18, 2017

സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ബലിദാനികളുടെ ചിത്രത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചശേഷം അമിത്ഷാ ബന്ധുക്കളെ കാണുന്നു

തിരുവനന്തപുരം: ജനരക്ഷായാത്ര പുത്തരിക്കണ്ടത്ത് സമാപിച്ചപ്പോള്‍ ധീര ബലിദാനികള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രണാമം. പദയാത്രയോടൊപ്പം എത്തിയ അമിത്ഷാ വേദിക്കു മുന്നില്‍ സ്ഥാപിച്ചിരുന്ന ചിത്രങ്ങള്‍ക്ക് മുന്നിലെത്തി. ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് ഇരയായി ജീവന്‍ ബലിഅര്‍പ്പിക്കേണ്ടിവന്ന ധീര ബലിദാനികളുടെ അനശ്വരസ്മരണ ഉണര്‍ത്തുന്നവരുടെ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയശേഷം അമിത്ഷാ പ്രദര്‍ശിനിയിലേക്ക്. സംസ്ഥാനത്ത് നടമാടിയ മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ നേര്‍ച്ചിത്രങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനി അമിത്ഷാ ഉദ്ഘാടനം ചെയ്തശേഷം ചിത്രങ്ങള്‍ ഓരോന്നായി നോക്കികണ്ടു.

ജില്ലയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും സമ്മേളനസ്ഥലത്ത് എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ ഓരോരുത്തരുടെയും അടുത്തെത്തി അമിത്ഷാ അവരെ വണങ്ങിയ ശേഷമായിരുന്നു വേദിയിലേക്ക് കയറിയത്. ധീര ബലിദാനികള്‍ക്ക് ദേശീയ അധ്യക്ഷന്‍ പ്രണാമം അര്‍പ്പിക്കുമ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick