ഹോം » കേരളം » 

ഹൈക്കോടതി നടപടി; സിപിഎമ്മിന് തിരിച്ചടി

പ്രിന്റ്‌ എഡിഷന്‍  ·  October 18, 2017

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഹൈക്കോടതി നടപടി സര്‍ക്കാരിനും സിപിഎം കണ്ണൂര്‍ നേതൃത്വത്തിനും തിരിച്ചടി. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചതും സിപിഎമ്മിന് തിരിച്ചടിയാണ്. കോടതിയുടെ ഇടപെടലും സിബിഐയുടെ നിലപാടും 50 വര്‍ഷമായി കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കും.

ഏഴ് കൊലക്കേസുകളിലും ഭരണമുന്നണിയിലെ മുഖ്യ കക്ഷിയില്‍പെട്ടവരാണ് പ്രതികളെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്രതികളായ കേസുകളില്‍ അന്വേഷണം ശരിയല്ലാത്തതിനാല്‍ വിചാരണവേളയില്‍ ഇവരെ വെറുതേ വിടുന്ന സ്ഥിതിയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

2016 ഒക്ടോബര്‍ 12ന് പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ രമിത്തിനെ കൊലപ്പെടുത്തിയ സംഭവം മുതല്‍ ഏറ്റവും ഒടുവില്‍ 2017 ജൂലൈ 29ന് തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള ഏഴ് കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick