യെമനില്‍ സൈനിക വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു

Wednesday 18 October 2017 8:53 am IST

ദുബായ്: യെമനില്‍ സൈനിക വിമാനം തകര്‍ന്നുവീണ് രണ്ടു എമിറാത്തി പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അപകടമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. യെമനി വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന സൗദി സഖ്യത്തിന്റെ ഭാഗമായ വിമാനമാണ് തകര്‍ന്നുവീണത്. 2015 മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ പോരാട്ടം തുടങ്ങിയത്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടത്തിനിടെ നൂറിലധികം എമിറാത്തി സൈനികരാണ് കൊല്ലപ്പെട്ടത്.