വാഷിങ്ടണ്‍: അമേരിക്കന്‍ സാഹിത്യകാരന് ജോര്‍ജ് സോന്‍ഡേര്‍സിന് ബുക്കര്‍ പ്രൈസ്. ചെറുകഥാകൃത്തായി അരിയപ്പെടുന്ന സോന്‍ഡേര്‍സിന്റെ നോവലായ ലിങ്കണ് ദ ബാര്‍ഡോ എന്ന നോവലിനാണ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്.
ടെക്സാസിലെ അമരിലോയില്‍ 1958ലാണ് സോന്‍ഡേര്‍സ് ജനിച്ചത്. ടെക്നിക്കല്‍ റൈറ്റര്‍ ആയാണ് ഇദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സൈറക്യൂസ് യൂണിവേഴ്സിറ്റിയില്‍ പ്രഫസറായി ജോലി ചെയ്യുമ്പോഴും ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ എഴുത്ത് തുടര്‍ന്നു.
അമേരിക്കയിലെ പ്രശസ്തമായ പല അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: