ഹോം » ലോകം » 

ഭീകരവാദം; സൗദിയില്‍ രണ്ടാഴ്ചക്കിടെ 66പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്
October 18, 2017

റിയാദ് : ഭീകരവാദ കേസുകളില്‍ സൗദിയില്‍ രണ്ടാഴ്ചക്കിടെ 66പേര്‍ അറസ്റ്റിലായി.
അറസ്റ്റിലായവരില്‍ ഭൂരിഭാഗവും റിയാദ് സ്വദേശികള്‍ ആണ്.

നിലവില്‍ രാജ്യത്ത് അയ്യായിരത്തിലധികം പേര്‍ ഭീകരവാദ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ പതിനാലു വരെയുള്ള കണക്കനുസരിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളവരെയും ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവരെയുമാണ് സൗദി സുരക്ഷാ സേന പിടി കൂടിയത്. അറസ്റ്റിലായവരുടെ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

ഖത്തര്‍, യമന്‍, സിറിയ, സുഡാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായി.
ജിദ്ദയിലെ അല്‍ സലാം രാജകൊട്ടാരത്തിന് നേരെ കഴിഞ്ഞ ഏഴാം തിയ്യതി നടന്ന ഭീകരാക്രമണമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick