മയ്യനാട്: ബിജെപിട ജനരക്ഷായാത്രയുടെ പ്രചരണ ബോഡുകള്‍ കണ്ടച്ചിറ മുക്ക് മുതല്‍ മയ്യനാടിന്റെ വിവിധ പ്രദേശത്തുള്ളവ വ്യാപകമായി നശിപ്പിച്ചു. കൂടാതെ കീറിയ ഫ്ളക്സ് ജില്ലാ കമ്മറ്റിയംഗം മയ്യനാട് അജയന്റെ വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. കൈതപ്പുഴയിലെ യുവമോര്‍ച്ചയുടെ കൊടിമരം പിഴുത് മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളില്‍ കൊണ്ടുവച്ചു. ആലുംമൂട്, കൊന്നേമുക്ക് എന്നീ സ്ഥലങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകളും കൊടിമരങ്ങളും പിഴുതുമാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊന്നേമുക്ക് മുതല്‍ മയ്യനാട് പണയില്‍ ജങ്ഷന് വരെ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ സമിതിയംഗം അജയന്, ഏരിയ പ്രസിഡന്റ് ജയപ്രകാശ്, മണിക്കുട്ടന്, സാലു, മനു, സജീവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: