ഹോം » പ്രാദേശികം » കൊല്ലം » 

ബ്രാഹ്മണസഭ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങളായി

October 18, 2017

കൊല്ലം: കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ സംഘടനയായ കേരള ബ്രാഹ്മണസഭയുടെ സംസ്ഥാന സമ്മേളനത്തിന് 22ന് കൊല്ലം ആതിഥ്യം വഹിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 21ന് വൈകിട്ട് അഞ്ചിന് കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും ഇരുചക്രവാഹന വിളംബരയാത്ര നടക്കും. എസിപി ജോര്‍ജ് കോശി ഫ്‌ളാഗ് ഓഫ് ചെയ്യും. 22ന് രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമനെയും മറ്റ് സംസ്ഥാന നേതാക്കളെയും പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. കളര്‍കോട് നാരായണസ്വാമി സ്വാഗതഗാനം ആലപിക്കും. യുവജന വി‘ാഗം കുട്ടികളുടെ ദൃശ്യകലാവിരുന്നും അതോടൊപ്പം നടക്കും.
പ്രതിനിധി സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം എന്നിവ നടക്കും. വനിതാ സമ്മേളനത്തില്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അധികരിച്ച് പ്രൊഫ. ടി.എല്‍.ഗിരിജമോഹന്‍ സംസാരിക്കും. വൈകിട്ട് നടക്കുന്ന ശോഭായാത്ര കോട്ടമുക്ക്, ലക്ഷ്മിനട, ചാമക്കട, ആശുപത്രി റോഡ്, താലൂക്ക് കച്ചേരി ജങ്ഷന്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍, ആനന്ദവല്ലീശ്വരം, കൊട്ടാരക്കുളം ഗണപതിക്ഷേത്രം വഴി സമ്മേളന നഗറില്‍ എത്തിച്ചേരും. ബ്രാഹ്മണരുടെ പരമ്പരാഗത വേഷവിധാനങ്ങളോടും പുരാണ ഇതിഹാസങ്ങളിലെ പ്രധാനവേഷവിധാനത്തിലും അംഗങ്ങള്‍ ശോ‘ായാത്രയില്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തില്‍ ബ്രാഹ്മണ ഫെഡറേഷന്‍ ചെയര്‍മാന്‍ വി.രാമലിംഗം, ദേശീയ സെക്രട്ടറി മണി.എസ്. തിരുവല്ല, ബ്രാഹ്മണ സമാജം പ്രസിഡന്റ് എന്‍.രാമകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ കെ.എന്‍.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. സമ്മേളന നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. നഗരം കൊടിതോരണങ്ങളാല്‍ അലങ്കരിക്കും. പരിസ്ഥിതി സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപയോഗിക്കാതെ തുണികൊണ്ടുള്ള ബാനറുകളും പേപ്പര്‍ കൊടിതോരണങ്ങളുമാണ് ഉപയോഗിക്കുന്നത്. സമ്മേളന നഗരി പ്ലാസ്റ്റിക് നിരോധന മേഖലയായിരിക്കും.

Related News from Archive
Editor's Pick