കൊല്ലം: എക്സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ട്രെയിനില്‍ കേരളത്തിലേക്ക് കടത്തിയ പാന്‍മസാലയുടെയും ലഹരി ഉല്‍പ്പന്നങ്ങളുടെയും വന്‍ശേഖരം പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശിയായ റൗഫ് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ട്രാവല്‍ ബാഗുകളില്‍ തുണികള്‍ക്കിടയിലായി ഒളിപ്പിച്ച നിലയിലും ചാക്കുകളിലുമായി പാന്‍മസാലകള്‍, പാന്‍മസാല പൗഡര്‍, തമ്പാക്ക് എന്നിവയുടെ 23 കിലോ തൂക്കംവരുന്ന ലഹരി ഉല്പന്നങ്ങളാണ് പിടികൂടിയത്. തട്ടാമലയില്‍ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് ലഹരിഉല്പന്നങ്ങളെന്ന് ഇയാള്‍ പറഞ്ഞു. സ്പെഷ്യല്‍ സ്ക്വാഡ് സിഐ ജെ.താജുദ്ദീന്‍കുട്ടി, ഇന്‍സ്പെക്ടര്‍മാരായ ജെ.പി.ആന്‍ഡ്രൂസ്, അനില്‍കുമാര്‍, ബെനാന്‍സണ്‍, രാജേഷ്, എഎസ്ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: