താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; കത്യാര്‍

Wednesday 18 October 2017 5:27 pm IST

ലക്‌നൗ: താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രമായിരുന്നുവെന്നും മുഗളന്മാര്‍ അത് തകര്‍ത്തതാണെന്നും ബിജെപി എം പി വിനയ് കത്യാര്‍. താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നു. അതിന്റെ സൂചനകളും അവിടുണ്ട്. അവിടെ മുകളില്‍ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്ന ഒരു ശിവലിംഗവും ഉണ്ടായിരുന്നു. ആ ശിവലിംഗം മാറ്റി, അവിടെയാണ് ശവകുടീരം പണിതത്. കത്യാര്‍ പറഞ്ഞു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് ക)ഴിഞ്ഞ ദിവസം ബിജെപി നേതാവ് സംഗീത് സോം പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിലും ഇന്ത്യക്കാരുടെ ചോരയും നീരും കൊണ്ടണ് അത് ഉണ്ടാക്കിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു.