ഹോം » ഭാരതം » 

നുഴഞ്ഞു കയറ്റക്കാരനെ സൈന്യം പിടികൂടി

വെബ് ഡെസ്‌ക്
October 18, 2017

ശ്രീനഗര്‍; ഇന്ത്യാ പാക്ക് അതിര്‍ത്തിയിലെ സുചേത് ഗഡില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടി. അലി രാജ(22) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പാക്ക് കറന്‍സിയും പിടിച്ചെടുത്തു.

സിയാല്‍കോട്ട് സ്വദേശിയാണ്. താന്‍ തയ്യല്‍ക്കാരനാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ എന്തിനാണ് നുഴഞ്ഞുകയറിയത് എന്നതിന് വ്യക്തമായ ഉത്തരമില്ല. ഇന്നലെ വെളുപ്പിനാണ് നുഴഞ്ഞുകയറാന്‍ ഇയാള്‍ ശ്രമിച്ചത്. കഴിഞ്ഞ മാസമാണ് അതിര്‍ത്തിയിലെ ആര്‍ണിയക്കടുത്ത് ഭീകരരെ കയറ്റിവിടാന്‍ നിര്‍മ്മിച്ച തുരങ്കം സൈന്യം കണ്ടെത്തിയത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick