ഹോം » ഭാരതം » 

വായ്പ്പ എഴുതി തള്ളുന്നത് നടപ്പിലായി; പത്തു ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം

പ്രിന്റ്‌ എഡിഷന്‍  ·  October 19, 2017

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന നടപടക്ക് തുടക്കമായി. ഇന്നാണ് ദീപാവലി. അതിനു മുന്നോടിയായി ഇന്നലെ തന്നെ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

കുടിശികത്തുക ഇന്നലെ മുതല്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ഇട്ടു തുടങ്ങി. ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. അതിനാല്‍ ആയിരക്കണക്കിന് കള്ളഅക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ പതിനഞ്ചിനകം അര്‍ഹരായ കര്‍ഷകരില്‍ 80 ശതമാനത്തിനും വായ്പ്പ എഴുതിത്തള്ളുന്നതിന്റെ പ്രയോജനം ലഭിക്കും. അദ്ദേഹം പറഞ്ഞു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick