ലണ്ടന്‍: അടുത്ത വര്‍ഷം റഷ്യയില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഐഎസ് ഭീഷണി. തോക്കുമായി ഒരു ഐഎസ് ഭീകരന് ലോകകപ്പിന്റെ ലോഗോ തട്ടിക്കൊണ്ടുപോകുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിലയിരുത്തിയാണ് നിഗമനം.
അടുത്ത വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ്. ഏതെങ്കിലുമൊരു നഗരമാകും ഐഎസ് ലക്ഷ്യമിടുന്നതെന്ന് വിവരം പുറത്തുവിട്ട ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു. സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെ റഷ്യ നടത്തുന്ന ആക്രമണമാണ് ഭീകരരെ ചൊടിപ്പിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടത്തിയ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: