അമ്പലപ്പുഴ: റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന പൂഴി യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. ദേശീയപാതക്കരികില്‍ നീര്‍ക്കുന്നം, അറവുകാട് ഭാഗങ്ങളിലാണ് നടപ്പാതയില്‍ നിരത്താനായി പൂഴി ഇറക്കിയത്. അറവുകാട് ഭാഗത്ത് രണ്ടാഴ്ചയിലേറെയായി അപകട ഭീഷണി ഉയര്‍ത്തി ഇവ കൂട്ടിയിട്ടിട്ട്. നീര്‍ക്കുന്നത്ത് അഞ്ചു ദിവസം മുമ്പ് ഇറക്കിയ പൂഴി നിരത്താന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ഇത് വലിയ അപകടത്തിനു കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മഴ പെയ്തതോടെ കാല്‍നടയാത്രക്കാര്‍ക്കു പോലും റോഡരികിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇരുചക്രവാഹനങ്ങള്‍ക്കു പോലും റോഡിലേക്ക് കയറാന്‍ കഴിയാത്ത നിലയിലാണ് ഇവ ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: