അമ്പലപ്പുഴ: ദേശീയപാതയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു കാര്‍ തകര്‍ന്നു. ഇന്നലെ രാവിലെ 11ന് അമ്പലപ്പുഴ കച്ചേരിമുക്കിലായിരുന്നു അപകടം. വടക്കുഭാഗത്തേക്കു പോയ മിനിവാന്‍ സിഗ്നല്‍ കണ്ട് നിര്‍ത്തിയപ്പോള്‍ പിന്നാലെഎത്തിയ കാറും കെഎസ്ആര്‍ടിസി ബസ്സും കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അമ്പലപ്പുഴ പോലീസെത്തി വാഹനങ്ങള്‍ സ്റ്റേഷനിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: