ഹോം » പ്രാദേശികം » കാസര്‍കോട് » 

തട്ടാര്‍കടവ്‌ പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ്‌ വ്യാപകം

July 16, 2011

തൃക്കരിപ്പൂറ്‍: കവ്വായി കായലിണ്റ്റെ ഭാഗമായ തട്ടാര്‍കടവ്‌ പുഴയില്‍ നിന്നും അനധികൃത മണലെടുപ്പ്‌ വ്യാപകം. കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളെ വേര്‍തിരിച്ച്‌ ഒഴുകുന്ന പുഴയില്‍ നിന്നും രാത്രികാലങ്ങളിലാണ്‌ വ്യാപകമായി മണലൂറ്റിയെടുക്കുന്നത്‌. ചില ദിവസങ്ങളില്‍ മണലൂറ്റല്‍ പുലര്‍ച്ചെവരെ നീണ്ടു നില്‍ക്കും. ഇത്തരത്തിലെടുത്ത പുഴ മണല്‍ തട്ടാര്‍കടവ്‌ പാലത്തിന്‌ താഴെ വടക്ക്‌ ഭാഗത്തായി കൂട്ടിയിടുകയാണ്‌ പതിവ്‌. രാവിലെ മുതല്‍ സ്ത്രീ തൊഴിലാളികള്‍ ഇവിടെ നിന്നും മണല്‍ നിറച്ച ചാക്ക്‌ തലച്ചുമടായി റോഡിലൂടെ കൊണ്ടുപോകുന്നത്‌ നിത്യ കാഴ്ചയാണ്‌. പ്രദേശത്തെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും അനധികൃതമായി ഊറ്റിയെടുത്ത ലവണാംശം കലര്‍ന്ന പുഴ മണലാണ്‌ ഉപയോഗിച്ചുവരുന്നത്‌. മണലൂറ്റുന്നതിനായി മാഫിയാ സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഒരു തോണി മണലിന്‌ നാന്നൂറ്‌ രൂപവരെയാണ്‌ വിലയീടാക്കുന്നത്‌. രാത്രി കാലങ്ങളില്‍ മണല്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോകുന്നുണ്ട്‌. മിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും സ്വാധീനമുള്ള ഈ മേഖലയില്‍ നിയമ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ മണല്‍ മാഫിയാ സംഘങ്ങള്‍ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയാണ്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ ഉദ്ഘാടനം ചെയ്ത തട്ടാര്‍ക്കടവ്‌ പാലത്തിണ്റ്റെ നിര്‍മ്മാണത്തിന്‌ ഈ പുഴയിലെ ലവണാംശം കലര്‍ന്ന മണല്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇതിനെതിരെ ഉയര്‍ന്നു വന്ന പ്രഷേധം അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു. മണലെടുപ്പ്‌ മൂലം പുഴയുടെ ഇരു ഭാഗങ്ങളിലും വ്യാപകമായി കരയിടിച്ചില്‍ അനുഭവപ്പെടുന്നുണ്ട്‌. അനിയന്ത്രിതമായ മണലെടുപ്പ്‌ പുഴയുടെ നാശത്തിലേക്കാണ്‌ ചെന്നെത്തുകയെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂറ്‍ പഞ്ചായത്ത്‌, പയ്യന്നൂറ്‍ നഗരസഭാ അധികൃതരും നിയമ പാലകരും ഈ മണലൂറ്റലിനെതിരെ നടപടിയെടുക്കാന്‍ താല്‍പ്പര്യം കാണിക്കാത്തത്‌ മണല്‍ മാഫിയയെ സഹായിക്കാനാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

Related News from Archive
Editor's Pick