ആലപ്പുഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നഴ്സുമാര്‍ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാനായി ചേര്‍ന്ന ചര്‍ച്ച പൊളിഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമന്, ജില്ലാ കളക്ടര്‍ എന്നിവരുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയാണ് പൊളിഞ്ഞത്. നഴ്സുമാരുടെയും മാനേജ്മെന്റിനെയും പ്രതിനിധീകരിച്ച് നാലുപേര്‍ വീതം പങ്കെടുത്തിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ പിടിവാശിമൂലമാണ് ചര്‍ച്ച പൊളിഞ്ഞതെന്ന് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ബിജെപിയും യുവമോര്‍ച്ചയും മറ്റു രാഷ്ട്രീയ സംഘനടകളും സമരക്കാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: