എടത്വ: ടൗണ്‍ ബോട്ട് ക്ലബ്ബ് ആഭിമുഖ്യത്തില്‍ നടന്ന ആന്റപ്പന് അമ്പിയായം എവര്‍റോളിങ് ട്രോഫിക്കായുള്ള 2-ാമത് എടത്വ ജലോത്സവത്തില്‍ ജെറോം ജയിംസ് കേളമംഗലം ക്യാപ്റ്റനായ ഇടയന് വള്ളം വീണ്ടും ജേതാക്കളായി. മണിക്കുട്ടന് കേളമംഗലം ക്യാപ്റ്റനായ സെന്റ് സെബാസ്റ്റ്യന്‍ വള്ളത്തെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പരാജയപെടുത്തിയത്. പ്രഥമ ജലോത്സവത്തിലും ഇടയന് വള്ളമായിരുന്നു വിജയികളായത്. വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ കറുകയില്‍ ജേതാക്കളായി.
ചെറുവള്ളംകളി മത്സരത്തില്‍ നൂറിലേറെ ചെറു വള്ളങ്ങളാണ് പങ്കെടുത്തത്. ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി, ഫൈബര്‍ ഉള്‍പ്പെടെ വെപ്പ് വള്ളങ്ങളുടെ മത്സരവും നടന്നു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് മാസ്ഡ്രില്‍ സല്യൂട്ടും തങ്കച്ചന് പാട്ടത്തില്‍ മാസ്ഡ്രില്‍ സെറിമണിയും നടത്തി. ഗ്രാമപഞ്ചായത്തംഗം മീരാ തോമസ് ഫഌഗ് ഓഫ് ചെയ്തു. ചെയര്മാന് സിനുകുമാര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: