വൈക്കം: നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുവാന്‍ ബിജെപി ടൗണ്‍ കമ്മറ്റി തീരുമാനിച്ചു. മണ്ഡലകാല ആരംഭത്തിനും വൈക്കത്തഷ്ടമിക്കും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും മുന്നോരുക്കങ്ങള്‍ ആരംഭിക്കുവാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. സെക്രട്ടറി ഇല്ലാതായിട്ട് മാസങ്ങളായി. കൂടാതെ മുനിസിപ്പല്‍ എന്‍ജിനീയര്‍, റവന്യൂ ഇന്‍സ്പെക്ടര്‍,സൂപ്രണ്ട് തുടങ്ങിയ തസ്തികകളിലും ഉദ്ദ്യോഗസ്ഥരില്ല. ഇതോടെ നഗരസഭയുടെ ദൈനംദിന ഭരണ നടപടികള്‍ പോലും അവതാളത്തിലായിരിക്കുകയാണ്. ചെയര്‍ പേഴ്സണും ഭരണസമതിയും ഇക്കാര്യത്തില്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി യോഗം കുറ്റപ്പെടുത്തി. ടൗണ്‍ പ്രസിഡന്റ് കെ.ആര്.രാജേഷ് അദ്ധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി വി.എല്‍. സാബു,ഉണ്ണികൃഷ്ണന് നായര്‍,ബിന്ദുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: