വൈക്കം: ലൈസന്‍സില്ലാത്ത ബാങ്കിന്റെ പേരില്‍ അമിതപലിശയ്ക്ക് പണം കടം കൊടുത്ത ബാങ്ക് ഉടമയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടൂങ്കല്‍ ബാങ്കേഴ്സ് ഉടമ വൈക്കം ടിവിപുരം മുത്തേടത്ത് കാവ് കൂട്ടുങ്കല്‍ വീട്ടില്‍ കൊച്ചുമോന് (26) ആണ് പിടയിലായത്. അമിതപലിശയ്ക്കു പണം കൊടുക്കുന്നതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പാസ്സ് ബുക്കുകളും പേപ്പറുകളും പ്ലാസ്റ്റിക് കൂടിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍നിന്ന് 3,24,965 രൂപയുടെ കറന്‍സി നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: