കറുകച്ചാല്‍: മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി വീടുകളില്‍ തന്നെ സംസ്കരിക്കുന്നതിന് കറുകച്ചാലില്‍ പദ്ധതി തയാറാകുന്നു. ത്രിതല പഞ്ചായത്തിന്റെയും, കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെയും സഹകരണത്തോടെയും പദ്ധതി നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല അദ്ധ്യക്ഷനായ റസിഡന്‍സ് അസോസിയേഷന് കറുകച്ചാല്‍ മേഖലാ കമ്മറ്റി യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം പഞ്ചായത്തുകളിലെ റസിഡന്‍സ് അസോസിയേഷന് കീഴിലുള്ള 2500 വീടുകളില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനായി എണ്‍പത് ശതമാനം വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ്, 20 ശതമാനം വീടുകളില്‍ റിംഗ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടപ്പിലാക്കുവാന്‍ സാധിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: