ഹോം » പ്രാദേശികം » എറണാകുളം » 

ഒന്‍പതാം ക്ലാസുകാരന്റെ പരാതി; നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

October 19, 2017

കൊച്ചി: പശ്ചിമകൊച്ചിയില്‍ ചിന്മയ വിദ്യാലയത്തിലേയ്ക്കുള്ള കണ്ണമാലി-കളത്ര റോഡ് നന്നാക്കാത്തതിനെതിരെ ഒന്‍പതാം ക്ലാസുകാരന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. കളത്ര – കണ്ണമാലി ചിന്‍മയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസുകാരനായ ആരോമല്‍ ദിലീപ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

തൃക്കാക്കര റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറും കണ്ണമാലി പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവ്.

റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷമായി. ഇതു വഴിയുള്ള യാത്ര ദുരിതങ്ങള്‍ നിറഞ്ഞതും അപകടകരവുമാണ്. ചിന്മയ കൂടാതെ മറ്റ് മൂന്നു സ്‌കൂളും ഈ വഴിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

Related News from Archive
Editor's Pick