ഹോം » പ്രാദേശികം » എറണാകുളം » 

ദീപപ്രഭയൊരുക്കി ദീപാവലിയാഘോഷം

October 19, 2017

മട്ടാഞ്ചേരി: ക്ഷേത്രങ്ങളിലും നഗരത്തിലും വീടുകളിലും ദീപപ്രഭയൊരുക്കി നാടെങ്ങും ദീപാവലിയാ ഘോഷം നടന്നു. ദീപക്കാഴ്ചയും സംഗീതാര്‍ച്ചനയും മധുരപലഹാര വിതരണവും പടക്കം പൊട്ടിക്കലുമായി ദീപാവലി ആഘോഷിച്ചു. അധര്‍മ്മത്തിന്മേല്‍ ധര്‍മ്മം നേടിയ വിജയമാണ് ദീപാവലി. സാമൂഹിക ഏകതയുടെ വിളംബരം കൂടിയാണ് ദീപാവലി.

പശ്ചിമകൊച്ചിയിലെ 14 ഓളം സമൂഹങ്ങള്‍ ദീപാവലി ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ ദീപക്കാഴ്ചയും പ്രസാദ വിതരണവും നടന്നു. പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭക്തജ നസമിതി ദീപക്കാഴ്ചയൊരുക്കി. കൊച്ചി ടിഡി ക്ഷേത്രത്തില്‍ വിശേഷാര്‍ച്ചനയുമായി സഹസ്രദീപാലങ്കാര സേവ എന്നിവ നടന്നു.

ആനവാതില്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രം, വടക്കേയിന്ത്യന്‍ സമൂഹത്തിന്റെ ശ്രീരാംമന്ദിര്‍ ദരിയസ്ഥന്‍ ക്ഷേത്രം, നവനീത്കൃഷ്ണക്ഷേത്രം, വടക്കേമഠം ശാസ്താ ക്ഷേത്രം, ശ്രീ കാമാക്ഷിയമ്മന്‍ കോവില്‍, മുല്ലയ്ക്കല്‍ വനദുര്‍ഗ്ഗാക്ഷേത്രം, ചെറളായി തുണ്ടിപറമ്പ് ഗോപാലകൃഷ്ണ ക്ഷേത്രം, അമരാവതി ജനാര്‍ദ്ദനക്ഷേത്രം, ഗോപാലകൃഷ്ണ മന്ദിര്‍ കരുവേലിപ്പ ടി രാമേശ്വരം ശിവക്ഷേത്രം തുടങ്ങിയിടങ്ങളില്‍ ദീപക്കാഴ്ച, പ്രസാദ വിതരണം, സംഗീതസേവ എന്നിവ നടന്നു.

Related News from Archive
Editor's Pick