ഹോം » കേരളം » 

നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി

വെബ് ഡെസ്‌ക്
October 19, 2017

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. പോലീസ് മേധാവിയായിരുന്ന ടി.പി സെന്‍‌കുമാറിനെ പുറത്താക്കാന്‍ നളിനി നെറ്റോ വ്യാജരേഖയുണ്ടാക്കി എന്നാണ് കേസ്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. നളിനി നെറ്റോയ്ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയലിലെ പേജില്‍ നളിനി നെറ്റോ തിരുത്തല്‍ വരുത്തി എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് താന്‍ ഉത്തരവാദിയാണെങ്കില്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തന്നെ സ്ഥാനം മാറ്റിയ സര്‍ക്കാര്‍ നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി ഉയര്‍ത്തിയെന്നും സെന്‍‌കുമാര്‍ അറിയിച്ചിരുന്നു.

Related News from Archive
Editor's Pick