ഹോം » കേരളം » 

ഗജവീരന്‍ കണ്ണന്‍‌കുളങ്ങര ശശി ചരിഞ്ഞു

വെബ് ഡെസ്‌ക്
October 19, 2017

പറവൂര്‍: ആറര പതിറ്റാണ്ടുകാലം കണ്ണന്‍‌കുളങ്ങര ദേവന്റെ തിടമ്പേറ്റിയ ആന ഗജവീരന്‍ കണ്ണന്‍‌കുളങ്ങര ശശി ചരിഞ്ഞു. തിരുവിതാം‌കൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആനകളില്‍ പ്രായംകൊണ്ട് ഏറ്റവും മുതിര്‍ന്ന ആനയായിരുന്ന കണ്ണന്‍‌കുളങ്ങര ശശി ഇന്ന് രാവിലെയാണ് ചരിഞ്ഞത്.

വാര്‍ധക്യവും രോഗപീഡയും മൂലം ഈ മാസം ആദ്യം ആന തളര്‍ന്നു വീണിരുന്നു. ചികിത്സയ്ക്ക് ശേഷം എണീറ്റ് നിന്നിരുന്നുവെങ്കിലും തീര്‍ത്തും അവശ നിലയിലായിരുന്നു. ശാന്തസ്വഭാവമുള്ള ഈ ആന ഒരാളെപ്പോലും ഉപദ്രവിച്ചിരുന്നില്ല. ആനയെ ദേവസ്വം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയെതുടര്‍ന്ന് കണ്ണന്‍കുളങ്ങര പഴയ കൊട്ടാരത്തില്‍ ആനത്തറ ഉണ്ടാക്കിയിരുന്നു.

സിമന്റ് ഇട്ട് നിര്‍മിച്ച ആനത്തറയില്‍ നിന്നതോടെയാണ് ആനയുടെ കാലുകള്‍ക്ക് വാതരോഗം ബാധിച്ചതെന്ന് പറയപ്പെടുന്നു. പ്രായാധിക്യത്താല്‍ പല്ലുകള്‍ ദ്രവിച്ചു പോയതിനാല്‍ ആഹാരവും ശരിക്ക് കഴിച്ചിരുന്നില്ല.

Related News from Archive
Editor's Pick