വൃദ്ധന്‍ പുഴുവരിച്ച നിലയില്‍

Thursday 19 October 2017 10:52 am IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ പുഴുവരിച്ച നിലയില്‍ വൃദ്ധനെ കണ്ടത്തി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാള്‍ സ്റ്റാന്റിലെത്തിയത്. രാവിലെ ഇദ്ദേഹം കിടന്ന സ്ഥലത്ത് പുഴുവിനെ കണ്ട യാത്രക്കാരും, ജീവനക്കാരും തലയില്‍ കെട്ടിയിരുന്ന തുണി അഴിച്ചു നോക്കിയപ്പോഴാണ് തല മുഴുവന്‍ പുഴു എടുത്ത നിലയിലാണെന്ന് മനസ്സിലാക്കിയത്. എന്നാല്‍ ഇയാളെ ഹോസ്പിറ്റലിലാക്കാന്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. 'പോലീസില്‍ അറിയിച്ചിട്ടുണ്ട്, അവര്‍ വേണ്ടത് ചെയ്യു'മെന്ന മറുപടിയാണ് അധികൃതരുടെ'ഭാഗത്തു നിന്നുണ്ടായത്. രാവിലെതന്നെ പോലീസില്‍ അറിയിച്ചെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും 12 മണി വരെയും യാതൊരു നടപടിയും ഉണ്ടായില്ല. വിവരം അറിഞ്ഞ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തുകയും ജനങ്ങള്‍ പ്രതിഷേധിക്കുമെന്ന സാഹചര്യമെത്തുകയും ചെയ്തപ്പോള്‍ പോലീസ് എത്തി രോഗിയെ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.