ഹോം » പ്രാദേശികം » കൊല്ലം » 

കെഎംഎംഎല്ലില്‍ 51 കോടി യുടെ പദ്ധതികള്‍

October 19, 2017

ചവറ: കെഎംഎംഎല്‍ കമ്പനി 109 കോടി രൂപ അര്‍ധവര്‍ഷലാഭം നേടി. ഈ കാലയളവില്‍ കമ്പനിയുടെ ആകെ വിറ്റുവരവ് 407.36 കോടി രൂപയാണ്. അര്‍ധവാര്‍ഷിക വിറ്റുവരവും ലാഭവും കമ്പനിയുടെ ചരിത്രത്തിലെതന്നെ സര്‍വ്വകാല റെക്കോര്‍ഡാണ്.
മുടങ്ങിക്കിടന്നിരുന്ന 51 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ക്ക് വ്യവസായ വകുപ്പ് അനുമതി നല്‍കി. 70 ടണ്‍ പ്രതിദിന സ്ഥാപിത ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റാണ് പ്രധാന പദ്ധതി.
42 കോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഓക്‌സിഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭ്യതയില്‍ കമ്പനി സ്വയംപര്യാപ്തത കൈവരിക്കും. പ്രതിവര്‍ഷ ചെലവില്‍ പത്തു കോടി രൂപ കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും.
കമ്പനിയുടെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ സാങ്കേതിക നവീകരണം ലക്ഷ്യമിടുന്ന രണ്ടാമത്തെ പദ്ധതിയുടെ അടങ്കല്‍ തുക ഒന്‍പതു കോടി രൂപയാണ്. ഇത് നടപ്പിലാകുന്നതോടെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ ധാതു സംസ്‌കരണത്തിന്റെ തോതില്‍ ഉണ്ടാകുന്ന വര്‍ധനവിലൂടെ പ്രതിവര്‍ഷം എട്ടുകോടി രൂപ അധികലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News from Archive
Editor's Pick