സോളാര്‍ : സര്‍ക്കാര്‍ വീണ്ടും നിയമോപദേശത്തിന്

Thursday 19 October 2017 12:13 pm IST

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടും. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ അരിജിത് പസായത്തിന്റെ നിയമോപദേശമാണ് സര്‍ക്കാര്‍ തേടുക. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. സോളാര്‍ അഴിമതിയെക്കുറിച്ച്‌ അന്വേഷിച്ച റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ നിയമോപദേശം ലഭിച്ച ശേഷം റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നത്. സെപ്റ്റംബര്‍ 26 നാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാല് ഭാഗങ്ങളിലായി 1,073 പേജുകളുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു ഭാഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ കുറിച്ചാണ് പറയുന്നത്.