ഹോം » ഭാരതം » 

മുസ്ലീം സ്ത്രീകൾ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ ഇടരുതെന്ന നിർദ്ദേശവുമായി ഫത്‌വ

വെബ് ഡെസ്‌ക്
October 19, 2017

ലക്നൗ: മുസ്ലീം സ്ത്രീകൾ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെ ഫത്‌വ. ഉത്തർപ്രദേശിലെ ദാരൂൽ ഉലൂം ദിയോബന്ധ് എന്ന ഇസ്ലാമിക് സംഘടനയാണ് മുസ്ലീം സ്ത്രീകൾക്ക് ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ഫേസ്‌ബുക്ക്, സ്നാപ്പ് ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നീ നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരം നടപടികൾ ഇസ്ലാം മതാചാരങ്ങൾക്ക് എതിരായിട്ടാണ് വിലയിരുത്തുന്നത്. അതിനാൽ മുസ്ലീം സ്ത്രീകൾ ഇത്തരം ചെയ്തികൾ ആവർത്തിക്കരുത്. സ്ത്രീകൾക്ക് പുറമെ കൂട്ടികളും പുരുഷന്മാരും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

നവമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഇസ്ലാമിന് എതിരാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഇത്തരത്തിലുള്ള ഒരു ഫത്‌വ സംഘടന പുറപ്പെടുവിച്ചത്. സ്ത്രീകൾ മുടി മുറിക്കുന്നതിനും പുരികം ത്രെഡ് ചെയ്യുന്നതിനും സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Related News from Archive
Editor's Pick