വെള്ളറട: വീടുകയറി ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയില്‍. വെള്ളറട കിളിയൂര്‍ എലിവാലന്‍കോണം കിഴക്കേകരവീട്ടില് മണിയന് (52), ഭാര്യ യശോദ (42) എന്നിവരെ വീടുകയറി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളാണ് പിടിയിലായത്. മണിയന്റെ വീടിനു മുന്നില്‍ മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യംചെയ്തപ്പോഴാണ് വീടുകയറി ആക്രമിച്ചത്. ആനപ്പാറ കെഎസ്ജി ഭവനില്‍ വിശാഖ് (25), വെള്ളറട സാന്ദ്രഭവനില്‍ ജാക്കി എന്ന അഖില്‍ (22), കാരമൂട്ടില്‍ പ്രിന്‍സ് വിലാസത്തില്‍ പ്രശാന്ത് (27) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. ഇതില്‍ രണ്ടുപേര്‍ ഇടവാല്‍ അരുണ്‍ കൊലക്കേസിലെ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: