നെയ്യാറ്റിന്‍കര: ദിവസങ്ങള്‍ക്ക് മുമ്പ് ആനാവൂരിലും പരിസര പ്രദേശങ്ങളിലും അക്രമം നടത്തിയ കേസിലെ രണ്ടുപ്രതികളെ ഇന്നലെ മാരായമുട്ടം പോലീസ് പിടികൂടി. ആനാവൂര്‍ ആലത്തൂര്‍ സ്വദേശി മനു(19), മണ്ണടിക്കോണം സ്വദേശി രാജന് (17) എന്നിവരെയാണ് മാരായമുട്ടം എസ്ഐ മൃദുല്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.
കുന്നത്തുകാല്‍ മുതല്‍ ആനാവൂര്‍ വരെയുളള പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തും ആനാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബസ് അടിച്ചുതകര്‍ത്തും ചെടിച്ചട്ടികളില്‍ വളര്‍ത്തിയിരുന്ന ചെടികളും പച്ചക്കറി വിളകളും വെട്ടി നശിപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസി ക്യാമറയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നാലുപേര്‍ അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇതില്‍ പ്രധാന പ്രതികളായ മറ്റ് രണ്ട് പേര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: