തിരുവനന്തപുരം: വഞ്ചിയൂര്‍ ഋഷിമംഗലം ജ്യോതി ശാസ്ത്ര വിദ്യപീഠത്തിന്റെ വാര്‍ഷികവും സാംസ്കാരിക കൂട്ടായ്മയും വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ പി.ജെ. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാപീഠം നടത്തുന്ന കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എന്‍.പി. ഉണ്ണി നിര്‍വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി. ബാബു, മുന്‍ ബിജെപി കൗണ്‍സിലര്‍ പി. അശോക് കുമാര്‍, സ്വാഗതസംഘം ചെയര്മാന് കെ.എസ്. ശിവരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: