തിരുവനന്തപുരം: ആറ്റുകാല്‍ ദേവിവിലാസം എന്‍എസ്എസ് കരയോഗം നമ്പര്‍ 2351 ന്റെ കുടുംബസംഗമവും വിശേഷാല്‍ യോഗവും ആറ്റുകാല്‍ അംബാ ആഡിറ്റോറിയത്തില്‍ നടന്നു. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് പ്രസിഡന്റ് എം. സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കരയോഗാംഗങ്ങളുടെ മക്കള്‍ക്ക് പാരിതോഷികങ്ങള്‍ വിതരണം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, യൂണിയന് വനിതാസമാജം പ്രസിഡന്റ് എം. ഈശ്വരിഅമ്മ, കരയോഗത്തിന്റെ പ്രതിനിധി സഭാംഗം കെ.പി. രാമചന്ദ്രന്‍നായര്‍, ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് ചെയര്മാന് ആര്. രവീന്ദ്രന്‍നായര്‍, പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള, സെക്രട്ടറി കെ. ശിശുപാലന്‍നായര്‍, വൈസ്പ്രസിഡന്റ് കെ. കൃഷ്ണന്‍നായര്‍, ജോ. സെക്രട്ടറി എം.എ. അജിത്കുമാര്‍, കരയോഗം ട്രഷറര്‍ കെ. സതീഷ്കുമാര്‍, വനിതാസമാജം പ്രസിഡന്റ് എസ്. സുലോചന, കരയോഗം സെക്രട്ടറി വി. അയ്യപ്പന്‍നായര്‍, ജോ. സെക്രട്ടറി ആര്.ജെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: