ഹോം » ഭാരതം » 

യൂബര്‍, ഒല മാതൃകയില്‍ വിമാനസര്‍വീസ് വരുന്നു

വെബ് ഡെസ്‌ക്
October 19, 2017

ന്യൂദല്‍ഹി: ഒല, യൂബര്‍ മാതൃകയില്‍ കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ചാര്‍ട്ടേര്‍ഡ് വിമാന കമ്പനികളുടെ നേതൃത്വത്തിലാണ് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ഇത്തരത്തില്‍ അഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുക.

രാജ്യത്ത് 129 എവിയേഷന്‍ കമ്പനികളാണ് ഉള്ളത്. ഉള്ളത്. ഇതില്‍ 69 കമ്പനികള്‍ക്ക് ഹെലികോപ്ടര്‍ സര്‍വീസ് മാത്രമാണ് ഉള്ളത്. നിലവില്‍ എയര്‍ക്രാഫ്റ്റ് വാടകക്കെടുക്കുന്നതിന് ഉയര്‍ന്ന നിരക്കാണ് ചുമത്തുന്നത്. ഇത് 50 ശതമാനം വരെ കുറച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനാണ് വിമാന കമ്പനികളുടെ നീക്കം. ജെറ്റ് സെറ്റ് ഗോ, ഇഇസെഡ് ചാര്‍ട്ടേഴ്‌സ് തുടങ്ങിയ കമ്പനികള്‍ നിലവില്‍ പ്രീമിയം നിരക്കില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

നിലവില്‍ 6 സീറ്റുള്ള ചെറിയ വിമാനം വാടകക്കെടുക്കണമെങ്കില്‍ മണിക്കൂറിന് 150000 മുതല്‍ 200000 ലക്ഷം വരെ ചെലവാകും. ഇതില്‍ കുറവ് വരുന്നതോടെ കൂടുതല്‍ പേര്‍ വിമാനം വാടകക്കെടുക്കുമെന്നാണ് പ്രതീക്ഷ.

 

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick