ഹോം » ലോകം » 

അനധികൃത സ്വത്ത് സമ്പാദനം; ഷെരീഫിനെതിരെ കേസ്

വെബ് ഡെസ്‌ക്
October 19, 2017

ഇസ്ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. ലണ്ടനിലെ ആഡംബര ഫ്ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.

ഷെരീഫിന്റെ മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ പാക് സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തിന്മേല്‍ അന്വേഷണം നടത്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനില്‍ ആഡംബര ഫ്ളാറ്റുകളും സ്വത്തുക്കളുമുണ്ടെന്ന വിവരം പനാമ രേഖകളിലൂടെയാണ് പുറത്തെത്തിയത്.

Related News from Archive
Editor's Pick