ഇനി ഒരു പോളിങ്ങ് കേന്ദ്രത്തില്‍ 1400 വോട്ടര്‍മാര്‍ മാത്രം

Thursday 19 October 2017 3:36 pm IST

ന്യൂദല്‍ഹി: അടുത്ത തെരഞ്ഞെടുപ്പു മുതല്‍ ഒരു പോളിങ്ങ് സ്‌റ്റേഷനില്‍ പരമാവധി 1400 വോട്ടര്‍മാര്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിപാറ്റ് യന്ത്രത്തിന് 1500ല്‍ കൂടുതല്‍ സ്‌ളിപ്പുകള്‍ അച്ചടിക്കാന്‍ കഴിയില്ല എന്നതാണ് കാരണം. പോളിങ്ങ് നടക്കുമ്പോള്‍ ഈ യന്ത്രത്തില്‍ പുതിയ കടലാസ് ചുരുള്‍ ഘടിപ്പിക്കാനും സാധിക്കില്ല. 1500 രസീതുകള്‍ അച്ചടിക്കാമെങ്കിലും നൂറെണ്ണത്തോളം യന്ത്രത്തിന്റെ പരിശോധനക്കും മറ്റുമായി ഉപയോഗിക്കേണ്ടിവരും.