ഹോം » കേരളം » 

രാജമാണിക്യം ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി

വെബ് ഡെസ്‌ക്
October 19, 2017

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ആയി മാറ്റി നിയമിച്ചിരുന്നു. നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട രാജമാണിക്യത്തിന് പകരം നിയമനം നല്‍കിയിരുന്നില്ല.

കെ.എസ്.ആര്‍.ടി.സിയെ മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചുവന്ന രാജമാണിക്യത്തെ പൊടുന്നനെ മാറ്റിയത് സമൂഹമാദ്ധ്യമങ്ങളിലടക്കം വിമര്‍ശനത്തിന് വഴിവയ്ക്കുകയുണ്ടായി. ഗതാഗതമന്ത്രിയുടെ സമ്മര്‍ദ്ദവും സ്ഥാനചലനത്തിലേക്ക് നയിച്ചെന്നാണറിയുന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick