വയനാട് എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ അക്രഡിറ്റേഷന്‍

Thursday 19 October 2017 4:37 pm IST

  മാനന്തവാടി: തലപ്പുഴയിലെ വയനാട് എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ അക്രഡിറ്റേഷന്‍. കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗിനാണ് ടയര്‍ ടു വിഭാഗത്തില്‍ അക്രഡിറ്റേഷന്‍ ലഭിച്ചത്. 2020 ജൂണ്‍ 30 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് അക്രഡിറ്റേഷന്‍. 2013 ഡിസംബര്‍ 19നാണ് കോളേജ് അക്രഡിറ്റേഷനായി അപേക്ഷിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗിന് പുറമെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിനും അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അപേക്ഷ പരിശോധനയില്‍ അക്രഡിറ്റേഷന്‍ സംഘം തള്ളി. ദല്‍ഹിയില്‍നിന്നുള്ള സംഘം ജൂലൈ 28 മുതല്‍ 30 വരെയാണ് കോളേജില്‍ പരിശോധന നടത്തിയത്. കോഴ്സുകളുടെ നിലവാരം, അദ്ധ്യാപക-വിദ്യാര്‍ത്ഥി നിലവാരം, കോളേജിന്റെ ഭൗതീക സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് പരിശോധനാ വിധേയമാക്കിയത്.