ആലപ്പുഴ: ഭരണസിരാ കേന്ദ്രമായ കളക്ട്രേറ്റില്‍ നിന്ന് വാഴക്കുലകള്‍ മോഷണം പോകുന്നത് പതിവായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് വളപ്പില്‍ നടത്തിയ വാഴക്കൃഷിയില്‍ നിന്നുള്ള കുലകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോഷണം പോകുന്നത്. ഇതിനകം പത്തോളം കുലകള്‍ മോഷണം പോയതായി ജിവനക്കാര്‍ പറയുന്നു. ചുറ്റുമതിലും സെക്യൂരിറ്റി ജിവനക്കാരും ഉണ്ടായിട്ടും മോഷണം തടയാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: