ആലപ്പുഴ: ഇന്ത്യന്‍ അക്കൗണ്ടിങ് അസോസിയേഷന് ആലപ്പുഴ ബ്രാഞ്ച് ഉദ്ഘാടനവും ദേശീയ സെമിനാറും 21ന് എസ്ഡി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കേരളത്തിലെ രണ്ടാമത്തെ ബ്രാഞ്ചാണ് ഇവിടുത്തേത്. ആലപ്പുഴ കൂടാതെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുകയെന്ന് സെക്രട്ടറി കെ.എസ്. വിനീത് ചന്ദ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐഎഎ മുന്‍ പ്രസിഡന്റ് ഡോ. കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍ ഐസിഎഐ ആലപ്പുഴ ചാപ്റ്റര്‍ ചെയര്മാന് സി.എ. വാസുദേവന്‍പോറ്റി ഉദ്ഘാടനം ചെയ്യും വിവരങ്ങള്‍ക്ക് ഫോണ്‍: 9846526622, 9497335335. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. നടരാജ അയ്യരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: