ചന്ദന മോഷണം; കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

Thursday 19 October 2017 8:50 pm IST

മറയൂര്‍: ചന്ദനം മോഷ്ടിച്ച കേസില്‍ കോണ്‍ഗ്രസ് കുണ്ടക്കാട് ബൂത്ത് കമ്മറ്റി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ (55)റിമാന്‍ഡില്‍. കഴിഞ്ഞ ദിവസം ചന്ദനം കടത്തുന്നതിനിടെ പിടിയിലായ വിജയകുമാര്‍, രാജേഷ്, ശിവലിംഗം എന്നിവര്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുബ്രഹ്മണ്യനെ വനപാലകര്‍ പിടികൂടിയത്. പ്രതികള്‍ക്ക് ചന്ദനം കടത്താന്‍ സുബ്രഹ്മണ്യന്‍ സൗകര്യമൊരുക്കിയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. പ്രതിയെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും. ഈ കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബി. ദിലീപ് പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ അബൂബക്കര്‍ സിദ്ദിഖ്, നാരായണന്‍ നായര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഉമ്മര്‍ കുട്ടി, സുമേഷ്, ടോണി ജോണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.