മറയൂര്‍: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. മറയൂര്‍ നാച്ചിവയല്‍ സ്വദേശി ജേക്കബിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോള്‍ ജേക്കബിന്റെ വീടിനുള്ളില്‍ കിടന്ന വസ്ത്രത്തില്‍ തീപിടിച്ചു. ഈ തീയാണ് ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്നത്. സമീപവാസിയായ വിനോദ് എന്നയാള്‍ അവസരോചിതമായി ഇടപെട്ടാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: