കണ്ണൂര്‍: കാഞ്ഞിരോട് കൈത്തറി സഹകരണ സംഘം ഹാളില്‍ കൈത്തറി വികസന ശില്‍പ്പശാല പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന് അധ്യക്ഷത വഹിച്ചു. അനൂപ് സാഗര്‍, നാച്ചിമുത്തു, എം.ഹരിഹരന്, കാഞ്ഞിരോട് നെയ്ത്ത് സഹകരണ സംഘം പ്രസിഡണ്ട് കെ രമേശന് എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ജോര്‍ജ് മാത്യു സ്വാഗതവും അംജിത് ഷേര്‍ നന്ദിയും പറഞ്ഞു. സംഘത്തിലെ മുതിര്‍ന്ന എട്ട് നെയ്ത്തുകാരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: