ചിത്രമിട്ടാലും ഇനി അനിസ്ലാമികം

Thursday 19 October 2017 9:43 pm IST

ലക്‌നൗ: സമൂഹമാധ്യമങ്ങളില്‍ ചിത്രമിടുന്നതിനെതിരെ ഫത്‌വ. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രമിടുന്നത് അനിസ്ലാമികമെന്നു വ്യക്തമാക്കി ഉത്തര്‍പ്രദേശ് സഹാരന്‍പൂരിലെ ദാരുല്‍ ഉലൂം ദിയോബന്ദാണ് ഫത്‌വ പുറപ്പെടുവിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇത് ബാധകമെന്നും ഫത്‌വയില്‍ പറയുന്നു. കുടുംബാംഗങ്ങളുടെ ചിത്രമിടുന്നതിനും വിലക്കുണ്ട്. രാജ്യത്തെ വലിയ ഇസ്ലാമിക സെമിനാരികളിലൊന്നാണ് ദാരുല്‍ ഉലൂം. സമൂഹമാധ്യമങ്ങളില്‍ ചിത്രമിടുന്നതിലെ അഭിപ്രായം തേടി ഒരാള്‍ നല്‍കിയ കത്തിനു മറുപടിയായാണ് ഫത്‌വ.