പാലാ: സംസ്ഥാന സ്കൂള്‍ കായികമേളക്കുള്ള ദീപശിഖ പാലായില്‍ എത്തി. ഇക്കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നിന്നും ഒളിംപ്യന്‍ ടി.യു. ഇര്ഫാന് കൊളുത്തിയ ദീപശിഖ പ്രയാണം ഇന്നലെ പൂഞ്ഞാര്‍ ജി.വി. രാജ സ്മൃതിമണ്ഡത്തില് നിന്ന് പ്രയാണമാരംഭിച്ചു. ജി.വി. രാജയുടെ സഹോദരി അത്തം തിരുനാള്‍ അംബിക തമ്പുരാട്ടി ദീപം കൊളുത്തി ദീപശിഖ പി.സി.ജോര്‍ജ്ജ് എംഎല്‍എ യ്ക്ക് കൈമാറി. തുടര്‍ന്ന് ദീപശിഖ മീനച്ചില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലും സ്കൂളുകളിലും സ്വീകരണം ഏറ്റുവാങ്ങി പാലാ കൊട്ടാരമറ്റത്ത് എത്തിച്ചു. കൊട്ടാരമറ്റം ജംഗ്ഷനില്‍ ദീപശിഖയെ വരവേറ്റത്. ഒളിംപ്യന്‍ ഷൈനി വില്‍സണും ഏഷ്യന്‍ താരം പാലാ സ്വദേശി ജോസി പൊരുന്നോലിലും വില്‍സണ്‍ ചെറിയാനും ഉള്‍പ്പെടെയുള്ള ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ഏറ്റുവാങ്ങി നഗരത്തിലേക്ക് ആനയിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും കായിക അദ്ധ്യാപകരും സ്കൗട്ട്, ഗൈഡ്, റോളര്‍ സ്കേറ്റിംഗും വാദ്യമേളങ്ങളും കലാരൂപങ്ങളും അകമ്പടിയേകിയാണ് നഗരത്തിലേക്ക് ദീപശിഖ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: