ഏറ്റുമാനൂര്‍: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭാഗമായ സംക്രാന്തി വിളക്കമ്പലത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് താഴത്തേട്ട് ഗോപിനാഥന് നായര്‍ സമര്‍പ്പിച്ച താഴികക്കുടം സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരി, മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി എന്നിവരുടെ കാര്മ്മികതക്വത്തില് സ്ഥാപിച്ചു. തുടര്‍ന്ന് സംക്രാന്തി വിളക്കമ്പലം ഹിന്ദുസേവാ സമിതിയുടെ പ്രസിഡന്റ് കെ.പി.കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷനായി ചേര്‍ന്ന സമര്‍പ്പണ സമ്മേളനം സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഊരാണ്മ ദേവസ്വം വൈസ് പ്രസിഡന്റ് കെ.എ.മുരളി, മണിക്കുട്ടന് നമ്പൂതിരി, ബേബി പ്രസാദ്, കെ.ആര്.വിജയന്, എം.എസ്.സുരേഷ്, കെ.എസ്.ബാബുരാജ്, രാജേഷ് നട്ടാശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: