ഹിന്ദു ഐക്യവേദി ഐക്യദീപം തെളിച്ചു

Thursday 19 October 2017 9:58 pm IST

പളളുരുത്തി: ദീപാവലിക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഐക്യദീപം തെളിച്ചു. പളളുരുത്തി വെങ്കിടാചലപതി ക്ഷേത്രസന്നിധിയിലായിരുന്നു പരിപാടി. ക്ഷേത്രനടയിലെ നിലവിളക്കില്‍ വെങ്കിടാചലപതി ദേവസ്വം പ്രസിഡന്റ് പുരുഷോത്തമ റാവു, ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റ് പി.സി. ഉണ്ണികൃഷ്ണന്‍, എ.എസ്.സാബു, പി.പി.മനോജ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ചു. കെ. ഡി. ദയാപരന്‍, എം.ആര്‍.ദിലീഷ്, കെ.ജി.നന്ദകുമാര്‍. ടി.പി.പത്മനാഭന്‍ , പി.വി.ജയകുമാര്‍, കെ.എം. മുരുകരാജ്, നവീന്‍നായ്ക്ക് എന്നിവര്‍ നേതൃത്വം നല്‍കി.